ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിന് നമ്മള് തന്നെ പേരിടുകയാണ് പതിവ്. എന്നാല്‍ ജനിക്കുന്ന കുഞ്ഞിന് ഗവണ്മെന്റ് പേരിടുന്ന ഒരു രാജ്യമുണ്ട്. ഡെന്മാര്ക്കിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഗവണ്മെന്റ് അംഗീകരിച്ച 7000 പേരുകളില്‍ ഏതെങ്കിലും മാത്രമേ അവിടുത്തെ കുട്ടികള്‍ക്ക് ഇടാന്‍ പാടൊള്ളു. കുട്ടിക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിചിത്രമായ പേരുകള്‍ ഒഴിവാക്കാനാണ് ഈ നിയമം എന്നാണു പറയപ്പെടുന്നത്. ഇനി ഈ ലിസ്റ്റില്‍ നിന്നും മാറി ഇഷ്ടമുള്ള ഒരു പേര് കുട്ടിക്കിടണമെങ്കില് ഗവണ്മെന്റില് നിന്നും പ്രത്യേകം അനുവാദം വാങ്ങണം. ഇത്തരത്തില്‍ വര്‍ഷം തോറും ഏതാണ്ട് 1000 ലധികം പേരുകള്‍ എത്താറുണ്ടെങ്കിലും അതില്‍ 15 -20 ശതമാനത്തിനും അംഗീകാരം കിട്ടാറില്ലത്രേ.

Home BITS N' BYTES