
Sub Editor, NowNext
ലോകത്തിലെ ഒരോ ഉല്പന്നങ്ങളിലും ഇലക്ട്രോണിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ സ്വഭാവം കാണുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മളുള്ളത്. അത് കൊണ്ട് തന്നെ ഈ മേഖലയിലുള്ള പഠനത്തിനും സാധ്യതകൾ ഒരുപാടുണ്ട്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ച് പഠിക്കാവുന്ന കോഴ്സ് ആണ് മെക്കട്രോണിക്സ് എന്നത്.
മെക്കട്രോണിക്സ് എഞ്ചിനീയറിങ്ങ് ഡിപ്ലോമ മൂന്ന് വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണ്. സയന്‍സ്, കണക്ക് വിഷയങ്ങളില്‍ 55 % മാര്‍ക്കോടെ പത്ത്, പ്ലസ് ടു പഠനം പൂർത്തിയായവർക്കാണ് ഈ കോഴ്സ് പഠിക്കാൻ യോഗ്യതയുള്ളത്. മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും അഡ്മിഷന് നേടാവുന്ന കോഴ്സാണിത്.
മെക്കാനിക്സിലും ഇലക്ട്രോണിക്സിലും തീവ്ര താല്പര്യമുളളവര്ക്ക് മെക്കട്രോണിക്സ് പഠിക്കാവുന്നതാണ്. കൂടാതെ രൂപകല്പന, വികസനം, നിര്‍മ്മാണം, അറ്റകുറ്റപ്പണി, സര്‍വീസിങ്ങ് വ്യവസായങ്ങള്‍, എന്നിവയില്‍ തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പ്രായോഗിക സാങ്കേതിക കഴിവുകളും, സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കെല്പ്പുള്ളവര്ക്കും ഈ പഠനം അനുയോജ്യപ്രദമാണ്. സര്‍ഗാത്മകത, ഭാവന, പ്രശന പരിഹാര കഴിവുകളുള്ളവര്‍ക്കും മെക്കട്രോണിക്സ് എന്നത് വളരെ ഗുണകരമായ കോഴ്സാണ്.
മൈക്രോവേവുകള്‍, കാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ മുതല്‍ സി എന്‍ സി മെഷീന് ടൂളുകള്‍, റോബോട്ടുകള്‍, എം ആര് ഐ, എക്സ്-റേ മെഷീനുകള്‍ തുടങ്ങിയ വ്യവസായിക ആപ്ലിക്കേഷനുകള്‍ വരെ രൂപപ്പെടുത്തുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സോഫ്റ്റ് വെയര്‍, കണ്ട്രോള് എഞ്ചിനീയറിങ്ങ് എന്നിവയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഉപയോഗിച്ച് മെക്കട്രോണിക്സ് എഞ്ചിനീയര്‍ ലളിതവും വിശ്വസിനീയവുമായി പ്രവര്‍ത്തിക്കാന്‍ ഈ പഠനത്തിലൂടെ പ്രാപ്തനാക്കുന്നു.
മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഞ്ചിനീയറിങ്ങിന്റെ ഒരു പുതിയ ശാഖയായ മെക്കട്രോണിക്സ് എഞ്ചിനീയറിങ്ങിന്റെ ഉത്ഭവം ഈ ശാഖകളില്‍ നിന്ന് മാത്രമാണ്. മെക്കട്രോണിക്സ് എഞ്ചിനീയറിങ്ങിന്റെ പാഠ്യ പദ്ധതിയില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്നിവയുടെ തത്ത്വങ്ങള്‍ ഉപയോഗിച്ച് സിസ്റ്റങ്ങള്‍, മെഷീന് പ്രക്രിയ/ ഉല്പാദനത്തിന്റെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രയോഗിക്കാവുന്ന പരിഹാരങ്ങള്‍ കണ്ടെത്തുന്നുണ്ട്.
ഇലക്ട്രോണിക്സിന്റെ കഴിവുകള്‍ മെച്ചപ്പെടുമ്പോള്‍, ആധുനിക മെക്കാനിക്കല്‍ സിസ്റ്റങ്ങളില്‍ ഇലക്ട്രോണിക്സും അതിന്റെ നിയന്ത്രണങ്ങളും കൂടി ഉൾപ്പെടുന്നു. ഇങ്ങനെ പരസ്പരം ചേർന്ന് പ്രവർത്തിക്കേണ്ടതായി വരുമ്പോൾ അറിവുള്ള മെക്കട്രോണിക്സ് എഞ്ചിനീയര്‍മാര്‍ക്ക് സാധ്യതകളും വർദ്ധിക്കുന്നു. രൂപകല്‍പ്പനയും ടെസ്റ്റിംഗും മുതല്‍ നിര്‍മ്മാണം വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വികസനത്തിന്റെ എല്ലാ വശങ്ങളിലും മെക്കട്രോണിക്സ് എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ നിര്‍മ്മാണ മേഖലയില്‍ ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതോടെ മെക്കട്രോണിക്സ് എഞ്ചിനീയര്‍മാരുടെ ആവശ്യവും വര്‍ദ്ധിച്ച് വരുന്നു.
മെക്കട്രോണിക്സ്സിലെ ഡിപ്ലോമ ഉടമകള്‍ക്ക് സൂപ്പര്‍വൈസര്‍, ഗവേഷകന്, റോബോട്ടിക് ടെക്നീഷ്യന്മാര്, റോബോട്ടിക് ടെസ്റ്റ് എഞ്ചിനീയര്‍, റോബോട്ടിക് സിസ്റ്റം എഞ്ചിനീയര്‍, തുടങ്ങിയ നിരവധി തൊഴിലവസരങ്ങളും ലഭിക്കുന്നതാണ്.
ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
- Ayyappa Polytechnic College, Cuddalore, Tamilnadu
- B.S Patel Polytechnic College, Mehsana, Gujarat
- Government Polytechnic College, Tamil Nadu
- Government Polytechnic College, Nilokheri, Haryana
- Government Polytechnic, Ramanthapur, Telangana
- Kiran Patel Education Trust Sardar Vallabhai Patel Polytechnic, Mumbai, Maharshtra
- Shri Jayachamarajendra Polytechnic, Bangalore, Karnataka