
1982- ൽ ഇന്ത്യയിൽ ആദ്യമായി EVM ( Electronic Voting Mechine ) ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. എറണാംകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇ വി എം ഉപയോഗിച്ചത്. പക്ഷെ ഈ തെരഞ്ഞെടുപ്പ് വലിയ വിവാദങ്ങൾക്ക് കാരണമായി, ഒടുക്കം കോടതിയിൽ വരെയെത്തി. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന് പറവൂരിലെ വോട്ടിംങ് യന്ത്രം ഉപയോഗിച്ച് നടത്തിയ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദു ചെയ്ത് അവിടെ ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തി.
പിന്നീട് തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രം ഉപയോഗിക്കാമെന്നുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടു വന്നു. 2001 മുതല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി.