
റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവ് ആണ് ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ മനുഷ്യന്. 1965- ല്‍ മാര്‍ച്ച് 18 ന് വോസ്ഖോദ് 2 മിഷന്റെ ഭാഗമായി 12 മിനിറ്റ് 9 സെക്കന്റ് ഇദ്ധേഹം ബഹിരാകാശത്ത് നടന്നു. എയര്‍ഫോഴ്സ് ജനറല്‍, എഴുത്തുക്കാരന്, കലാകാരന് എന്ന നിലയിലും അദ്ധേഹം അറിയപ്പെട്ടു. വോസ്ഖോദിന്റെ ആദ്യ ദൗത്യത്തിലും ഇദ്ധേഹം ബഹിരാകാശത്ത് നടന്നെങ്കിലും ഇത് റദ്ദ് ചെയ്യപ്പെടുകയായിരിന്നു. പിന്നീട് വോസ്ഖോദ് 2- ലായിരുന്നു ലിയനോവ് ചരിത്ര സംഭവത്തിന്റെ അടയാളമായി മാറിയത്.