
Sub Editor, NowNext
നിക്കോളസ് കേജ് ജന്തുശാസ്ത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്, ” ജന്തുശാസ്ത്രം എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും രസകരമായിരുന്നു. പ്രകൃതി ആകര്‍ഷകമാണ് “.
അതെ, ആകര്‍ഷകമായ പ്രകൃതിയില്‍ ജന്തുശാസ്ത്ര പഠനം വളരെ രസകരമാണ്. ജന്തുശാസ്ത്രമെന്നത് മൃഗങ്ങളെ കുറിച്ചുള്ള പഠനമെന്ന് പറയാറുണ്ടെങ്കിലും പക്ഷികളും, ഇഴ ജന്തുക്കളും, മത്സ്യങ്ങളുമെല്ലാം ജന്തുശാസ്ത്രത്തില്‍ വിധേയമാവുന്നു. ശരീര ശാസ്ത്രം, പരിണാമം, പരിസ്ഥിതിയുമായുള്ള പ്രതികരണം, പെരുമാറ്റ രീതികള്‍, പലതരം ജീവികള്‍, തമ്മിലുള്ള താരതമ്യം തുടങ്ങി നിരവധി പഠനമേഖലകള്‍ ഇതിന്റെ ഭാഗമാവുന്നുണ്ട്.
ജന്തുശാസ്ത്രമെന്നത് അനിമല്‍ ബയോളജിയുമായി ബന്ധപ്പെട്ട ഒരു പ്രൊഫഷണല്‍ കോഴ്സാണ്. ബിരുദമായും ബിരുദാനന്തര ബിരുദമായും പി. എച്ച് ടി കോഴ്സായുമെല്ലാം ഇത് ചെയ്യാവുന്നതാണ്. 6 സെമസ്റ്ററുകളിലായി മൂന്ന് വര്‍ഷ ദൈര്‍ഘ്യമുള്ള കോഴ്സാണ് ബി എസ്സി സുവോളജി എന്നത്. മിക്ക യൂണിവേഴ്സിറ്റികളിലും ബി.എസ്സി (ഹോണേര്‍സ് ) സുവോളജിക്ക് പുറമെ തന്മാത്ര തലത്തില്‍ ജന്തു ലോകത്തെ മനസ്സിലാക്കുന്നതിനുള്ള സംയോജനവും വാഗ്ദാനം ചെയ്യുന്നു.
ബിരുദ കോഴ്സായി ബി എസ്സി സുവോളജി പഠിക്കുന്നവര്‍ അംഗീകരിക്കപ്പെട്ട വിദ്യഭ്യാസ ബോര്‍ഡില്‍ നിന്ന് ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയിരിക്കണം. പ്ലസ്ടു ഫിസിക്സ് കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം.
പ്രവേശനത്തിനായി വിവിധ സര്‍വകലാശാലകളോ, കോളേജുകളോ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുണ്ടാവും. ചില സ്ഥാപനങ്ങള്‍ ഹയര്‍സെക്കണ്ടറി മാര്ക്കടിസ്ഥാനത്തിലും പ്രവേശനം നല്കുന്നു. ജന്തുശാസ്ത്ര പഠനത്തിനായുള്ള പ്രധാന പ്രവേശന പരീക്ഷയാണ് BHU UET (Banaras Hindu University), MCAER CET( Maharshtra Agricultural University), NEST ( National Institute of Science Education and Research ), തുടങ്ങിയവ.
ജന്തുശാസ്ത്ര പഠനം പൂര്‍ത്തിയായവര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളോടെ കരിയറിനെ മികച്ചതാക്കാന്‍ കഴിയുന്നതാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, ജന്തുജൈവ വൈവിധ്യ സമൃദ്ധമാക്കുക, എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ്, ബയോ ഇന്‍ഫോമാറ്റിക്സ്, എക്കോ സിസ്റ്റം മോണിറ്ററിങ്ങ് തുടങ്ങിയവ തിരഞ്ഞെടുക്കാവുന്നതാണ്.
ബിരുദത്തിന് ശേഷം, ജന്തുശാസ്ത്രം, ജീവശാസ്ത്രം, മോളിക്യൂലാര്‍ ബയോളജി, ബയോടെക്നോളജി, ജനിതകശാസ്ത്രം, ടോക്സിക്കോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഇമ്മ്യൂണോളജി തുടങ്ങിയവയിലും അടിസ്ഥാന ജീവ ശാസ്ത്ര കോഴ്സുകളായി പരിസ്ഥിതി ശാസ്ത്രം, കാര്‍ഷിക എന്ടോമോളജി, ഫോറസ്റ്റ് ആന്‍ഡ്, വൈല്‍ഡ് ലൈഫ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് തുടങ്ങി ബയോ ടെക്നോളജി കോഴ്സുകളിലടക്കം ബിരുദാനന്തര ബിരുദം ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ പ്രമുഖ കോളേജില്‍ ജന്തുശാസ്ത്രം പഠിക്കാം
- Miranda House, Delhi
- Hansraj College, Delhi
- St. Xaviers College, Ahamedabad
- St. Xaviers College, Mubai
- Banaras Hindu University
- Trivandrum University College, Thiruvananthapuram
- Mar Ivanios College, Thiruvananthapuram
- Sacred Heart College -( SH), Ernakulam
- Government College For Women, Thiruvananthapuram
- St. Thomas College, Thrissur