ഐ.എച്ച്.ആര്.ഡി നടത്തുന്ന പി.ജി.ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍(2018, 2020 സ്കീമുകള്‍) മേയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ പിഴ കൂടാതെ ഏപ്രില്‍ അഞ്ചുവരെയും 100 രൂപ പിഴയോടെ ഏപ്രില്‍ എട്ടുവരെയും രജിസ്റ്റര്‍ ചെയ്യാം. ടൈം ടേബിള്‍ ഏപ്രില്‍ രണ്ടാംവാരം പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in വെബ്സൈറ്റില്‍ ലഭിക്കും.

Home NEWS AND EVENTS