കരസേനയിലെ ശിപായി ഡി ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്മെന്റ് റാലി കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. ഫാർസിസ്റ്റുകൾക്കാണ് അവസരം. പുരുഷൻമാർക്കുമാത്രമാണ് റാലിയിൽ പങ്കെടുക്കാൻ അർഹത. ഏഴ് തെക്കൻ ജില്ലകളിലെ റാലി തിരുവനന്തപുരം എ.ആർ.ഒ.യും ഏഴ് വടക്കൻ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും റാലി കോഴിക്കോട് എ.ആർ.ഒ.യുമാണ് കൈകാര്യം ചെയ്യുന്നത്. പ്ലസ് ടുവും 55 ശതമാനം മാർക്കോടെ ഡി ഫാർമ കോഴ്സുമാണ് യോഗ്യത. 50 ശതമാനം മാർക്കോടെ ബി ഫാർമ കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. സംസ്ഥാന ഫാർമസി കൗൺസിലിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർചെയ്തിരിക്കണം. പ്രായപരിധി:19 – 25 വയസ്സ്. 1995 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. കുറഞ്ഞ ഉയരം: 165 സെന്റിമീറ്റർ. ഉയരത്തിനൊത്ത ഭാരം വേണം. കുറഞ്ഞ നെഞ്ചളവ്:77 സെന്റിമീറ്റർ. വികസിക്കുമ്പോൾ അഞ്ചു സെന്റിമീറ്ററെങ്കിലും നെഞ്ച് വികസിക്കണം. വിമുക്തഭടൻമാർ, സൈനികരുടെ മക്കൾ, കായികതാരങ്ങൾ തുടങ്ങിയവർക്കെല്ലാം ശാരീരികയോഗ്യതകളിൽ ഇളവുണ്ട്. റാലിയിൽ കായികക്ഷമതാപരിശോനയും ആരോഗ്യപരിശോധനയുമുണ്ടാകും. ഇതിന്റെ വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. റാലിക്കെത്തുന്നവർ മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. റാലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം. റാലിയുടെ തീയതി പിന്നീടറിയിക്കും. അഡ്മിറ്റ് കാർഡ് ഇ-മെയിലിലാണ് അയക്കുക. അവസാന തീയതി: മാർച്ച് 31.

Home VACANCIES