
Sub Editor, NowNext
ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് ആത്മീയമായ അച്ചടക്കത്തിലൂടെയും അറിവുകളിലൂടെയും ആളുകളെ നയിക്കുന്നതിന് വേണ്ടി സന്നദ്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാവുന്ന കോഴ്സാണ് ബാച്ലർ ഓഫ് തിയോളജി എന്ന് പറയുന്നത്. ഇത് മൂന്ന് വര്‍ഷത്തെ യുജി കോഴ്സാണ്. യേശു ക്രിസ്തുവിന്റെ ജീവിതത്തെയും അധ്യാപനത്തെയും കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ഈ പ്രോഗ്രാം ശ്രമിക്കുന്നു.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സിന് അര്‍ഹതയുണ്ട്. ദൈവശാസ്ത്രത്തില്‍ എ. ടി. എ ഡിപ്ലോമ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സിന് ചേരാം. എ. ടി. എ എന്നാല്‍ ഏഷ്യന്‍ തിയോളജിക്കല്‍ അസോസിയേഷന് ആണ്. വിവിധ ക്രൈസ്തവ മിഷനറിമാരും സെമിനാരികളും വഴി നിലവാരമുള്ള ദൈവശാസ്ത്ര വിദ്യഭ്യാസം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഈ സംഘടനയ്ക്കുണ്ട്. ദൈവശാസ്ത്രം സംബന്ധിച്ച വിവിധ ഡിപ്ലോമ, ഡിഗ്രി പ്രോഗ്രാമുകളാണ് ഇത് നല്‍കുന്നത്.
യോഗ്യതക്ക് അനുസരിച്ചാണ് പ്രധാനമായും ഈ കോഴ്സിന് പ്രവേശനം ലഭിക്കുന്നത്. ചില കോളേജുകള്‍ ഹോളി ബൈബിള്‍ കേന്ദ്രീകരിച്ച് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നുണ്ട്.
താല്പര്യത്തോടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മീയതയുടെ വ്യത്യസത അനുഭൂതി ഈ കോഴ്സ് നൽകുന്നു. ക്രിസ്തീയ പാരമ്പര്യങ്ങളുടെയും ചിന്തയുടെയും വീക്ഷണ കോണില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ബുദ്ധിപരമായും കര്ക്കശമായുമുള്ള പഠനം നടത്താനും, അത് പോലെ തന്നെ ക്രിസ്തീയ പാരമ്പര്യത്തിന്റെ ഒരു സമഗ്ര അടിത്തറ ഉണ്ടാക്കാനും ഇതിലൂടെ കഴിയുന്നു. ക്രിസ്തീയ ദൈവ ശാസ്ത്രത്തിലെ വ്യാഖ്യാനവും വിവരണപരവുമായ വിഷയങ്ങളെ കൂടി ഈ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ബൈബിള്‍ പഠിക്കാനും അതിന്റെ അര്‍ത്ഥം വിശദീകരിക്കാനും അവസരങ്ങള്‍ ലഭിക്കുന്നു. പള്ളികളെ കുറിച്ചും വിശ്വാസത്തെകുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സ് അനുയോജ്യമാണ്. ആത്മീയതയും ലളിതമായ ജീവിത രീതിയും മറ്റുള്ളവരെ പഠിപ്പിക്കാനുള്ള വൈദഗ്ധ്യവും ഈ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
ബാച്ച്ലര് ഓഫ് തിയോളജിക്ക് ശേഷം മാസ്റ്റര്‍ ഓഫ് തിയോളജി, പി എച്ച് ടി കോഴ്സുകളും ചെയ്യാവുന്നതാണ്. നിരവധി ജോലി സാധ്യതകള്‍ ഉള്ള മേഖലയാണിത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം, ദൈവശാസ്ത്ര പ്രൊഫസര്‍, ഗവേഷകന്, പാസ്റ്റര്‍, സാമൂഹിക പ്രവര്ത്തകന്, വിവിധ എന്‍ ജി ഒ കളില്‍, കോളേജുകളില്‍, മതസ്ഥാപനങ്ങളില്‍ എല്ലാം പ്രവര്‍ത്തിക്കാവുന്നതാണ്.
ഇന്ത്യയില്‍ നിരവധി കോളേജുകളില്‍ ബാച്ച്ലര് ഓഫ് തിയോളജി പഠിക്കാം
- New India Bible Seminary, kottayam
- Brethren Bible Institute, Pathanamthitta
- South India Baptist Bible College And Seminari, Coimatore
- Bethel Bible Institute, Salem
- Grace Bible college, Manipur