വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ ) പ്ലാറ്റ്‌ഫോമൊരുക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡുക്കേഷന്‍( സി ബി എസ് സി) ഇന്‍ടെല്ലുമായി ചേര്‍ന്നാണ് എ ഐ സ്റ്റുഡന്‍സ് കമ്മ്യൂണിറ്റി (എ ഐ എസ് സി) എന്ന് പേരുള്ള പ്ലാറ്റ് ഫോം സി ബി എസ് സി ആരംഭിച്ചിട്ടുള്ളത്.
പഠനവും പങ്കുവെയ്ക്കലും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പ്ലാറ്റ് ഫോം വഴി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തുക എന്നതാണ് സി ബി എസ് സി ലക്ഷ്യം വെക്കുന്നത്. സി ബി എസ് സി ബോര്‍ഡിന് കീഴില്‍ പഠിക്കുന്ന എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാം. അതിനായി www.cbseacade.ic.nic.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുഖാ-മുഖ പരിപാടികള്‍, വെബിനാറുകള്‍ തുടങ്ങി ഈ പ്ലാറ്റ് ഫോമിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാം. നിരവധി ചലഞ്ചുകളില്‍ പങ്കെടുത്ത് സ്വയം വിലയിരുത്താനും ബ്ലോഗെഴുതാനും രാജ്യത്തെ വിഭാഗങ്ങളിലുള്ള കുട്ടികളുമായി സംവദിക്കാനും എ. ഐ സ്റ്റുഡന്റ് കമ്മ്യൂണിറ്റി വേദിയൊരുക്കുന്നുണ്ട്.