
Sub Editor, NowNext
ഹയര്‍ സെക്കണ്ടറി കൊമേഴ്സ് തിരഞ്ഞെടുത്തവര്‍ സാധാരണ രീതിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ മേഖലകളിലേക്ക് പോകാറുണ്ട്. ഇതിനോട് സമാനമായി തോന്നുമെങ്കിലും വ്യത്യസ്തമായ കോഴ്സ് ആണ് കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടിങ്ങ് അധവാ സി എം എ എന്നത്. ഇത് ധനകാര്യമേഖലയിലെ വളരെ പ്രധാനപ്പെട്ട് ഒരു വിഭാഗമാണ്. മാനേജ്മെന്റ് അക്കൗണ്ടിങ്ങ് മേഖലയില്‍ ഉയരങ്ങളിലെത്താന്‍ സ്വപ്നം കാണുന്ന ഒരാള്‍ക്ക് ഇത് വലിയ ചോയിസ് ആയിരിക്കും.
ബജറ്റ് പ്രവചനം, ആന്തരിക നിയന്ത്രണം, റിപ്പോര്‍ട്ടിങ്ങ്, എന്നിവയിലൂടെ ഒരു ബിസിനസ്സിലെ ഫണ്ട് അനുവദിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു സി എം എ ഉത്തരവാദിയാണ്. ചിലവ് നിയന്ത്രിക്കല്‍, ചിലവ് കുറയ്ക്കല്‍, ഒരു കമ്പനിയുടെ മറ്റ് ഓര്ഗനൈസേഷന്റേയോ കോസ്റ്റ് ഓഡിറ്റ് എന്നിവ അവര്‍ കൈകാര്യം ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് മുന്നോട്ട് വെക്കുന്നത്.
സി എം എ കോഴ്സ് എന്നത് മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. ഫൗണ്ടേഷന്, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ എന്നിവയാണിത്. ഈ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്ലസ് ടു പാസ്സ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന് കോഴ്സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ബിരുദ ധാരികളെ ഫൗണ്ടേഷന് തലത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ എക്സിക്യൂട്ടീവ് തലങ്ങളിലേക്ക് ഇവർക്ക് ചേരാം. സി എം എ, പ്രോഗ്രാമിന്റെ നിര്‍ബന്ധിത ഭാഗമാണ് ആര്‍ട്ടിക്കിള്‍ഷിപ്പ്. പ്രാക്ടീസ് ചെയ്യുന്ന ഒരു പ്രൊഫഷണലിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നത് സൈദ്ധാന്തിക പരിജ്ഞാനം പ്രയോഗിക്കുന്നതിന് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു.
ബിരുദമെന്ന പോലെ പ്രത്യേക കോളേജുകൾ ഒന്നും തന്നെ ഈ കോഴ്സിനില്ല. നിലവില്‍ ഇന്ത്യയിലും കേരളത്തിലുമായി നിരവധി കോച്ചിങ്ങ് സ്ഥാപനങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ വഴിയോ അല്ലെങ്കില്‍ സ്വകാര്യ അധ്യാപകരെ വെച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സ് പഠിക്കാവുന്നതാണ്. മറ്റ് കോഴ്സുകളെ അപേക്ഷിച്ച് ഈ കോഴ്സിന് ചിലവും കുറവാണ്.
Chief Investment Officer, Financial Controller, Corporate Controller, Financial Analyst, Chief Financial Officer (CFO) എന്നീ തൊഴിൽ തലക്കെട്ടോടെ പ്രവർത്തിക്കാവുന്ന മേഖലയാണിത്. നിരവധി അവസരങ്ങളും ഇതിലൂടെ ലഭിക്കുന്നു. താല്പര്യത്തോടെ പഠിക്കാവുന്നവർക്ക് ലളിതവും അനായാസമായി സി എം എ നേടാവുന്നതാണ്.