
Sub Editor, NowNext
ബി. എസ്സി ( ഓണേര്‍സ് ) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബി എസ്സി (ഓണേര്‍സ്) കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്ങ് എന്നിവ, കേരള കാര്‍ഷിക സര്‍വകലാശാല അതിന്റെ ഫാക്കല്‍ട്ടി ഓഫ് അഗ്രിക്കൾചർ ആന്‍ഡ് മാനേജ് മെന്റിന്റെ കീഴില്‍ നടത്തുന്ന യു ജി പ്രോഗ്രാമാണ്. കേരളാ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ കോഴ്സുകൾക്ക് പ്രവേശനം നേടാനാവുക.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ ഹയര്‍ സെക്കണ്ടറി സിലബസ് അടിസ്ഥാനപ്പെടുത്തി ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ട് ഭാഗമായി നടക്കുന്ന പരീക്ഷയില്‍ ആദ്യ ഭാഗം ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ നിന്ന് 60 ചോദ്യങ്ങള്‍ ഉണ്ടാവും. രണ്ടാം ഭാഗത്തില്‍ കണക്കും/ ബയോളജി വിഷയങ്ങളില്‍ നിന്ന് 60 ചോദ്യവും ജി.കെ 20 ചോദ്യവുമാണ് ഉണ്ടാവുക. നെഗറ്റീവ് മാര്‍ക്കുള്ള പ്രവേശന പരീക്ഷ, ഒരോ വിഭാഗത്തിനും 80 മിനിട്ട് വീതം 120 മിനിട്ടായിരിക്കും പരീക്ഷ സമയം.
അപേക്ഷകരുടെ എണ്ണമനുസരിച്ച് പരീക്ഷാ തിയ്യതിയും പരീക്ഷാ കേന്ദ്രങ്ങളും സര്‍വകലാശാല നിശ്ചയിക്കും. കൃത്യമായ കേന്ദ്രം, പരീക്ഷാ സമയം എന്നിവ ഹാള്‍ ടിക്കറ്റില്‍ വ്യക്തമായിരിക്കും. ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും പ്രവേശനം.
സാധാരണ രീതിയിൽ എല്ലാവർഷവും മെയ്, ജൂൺ മാസത്തിലാണ് പ്രവേശന പരീക്ഷയും മറ്റ് അനുബന്ധ കാര്യങ്ങളെല്ലാം നടക്കാറുള്ളത്. ഇത്തവണയും അതുപോലെ തന്നെയായിരിക്കും.
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി പരീക്ഷ വിജയിച്ച, പട്ടിക വിഭാഗക്കാര്‍ക്ക് യോഗ്യത പരീക്ഷ മാത്രം ജയിച്ചാല്‍ മതിയാവും. അപേക്ഷ നല്കുമ്പോള് വിദ്യാര്‍ത്ഥികള്‍ക്ക് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം.
http:www.kau.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അപേക്ഷ ഫോറം പൂരിപ്പിച്ച്, അപേക്ഷ ഫീസ് അടച്ചതിന്റെ ഹാര്‍ഡ് കോപ്പി (പേയ്മെന്റ് റസിപ്റ്റോ അല്ലെങ്കില്‍ ഡി ഡി ) യും ചേര്‍ത്ത് കേരളാ കാര്‍ഷിക സര്‍വ്വകലാശാല സെന്ററിലേക്ക് അയക്കേണ്ടതാണ്.
വിലാസം:
Registar,
Kerala Agricultural University
KAU Main campus. KAU (po), Thrissur-680656