
Sub Editor, NowNext
ആരോഗ്യം, മരുന്ന്, വൈദ്യപരിശോധന തുടങ്ങിയ പദങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും കേട്ടതുമായ, 2020-ല്‍ നിന്ന് 2021 ല്‍ എത്തി നില്ക്കുമ്പോൾ ആരോഗ്യമേഖലയുടെ പ്രാധാന്യം വർദ്ധിച്ചു എന്നത് പറയാതെ വയ്യ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കഠിന പ്രയത്നം ചെയ്ത വിഭാഗത്തിൽ പ്രധാനികളായ മെഡിക്കൽ മേഖലയെ ഓർക്കാതെ, മെഡിക്കൽ പഠനത്തിന്റെ സാധ്യതകളെ കുറിച്ചും വിവരങ്ങളെ കുറിച്ചും പറഞ്ഞ് തുടങ്ങാനാവില്ലലോ?
മെഡിക്കല്‍ മേഖലയെന്നാല്‍ മാനുഷിക മൂല്യങ്ങളോടെ, തുല്യ പരിഗണനയില്‍ ആരോഗ്യകരമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ പരിചാരകരായി പ്രവര്‍ത്തിക്കുക എന്നതാണ്.
വൈദ്യശാസ്ത്രമെന്ന് കേള്‍ക്കുമ്പോള്‍ എം ബി ബി എസ് മാത്രം ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ വെറുമൊരു എം ബി ബി എസില്‍ ഒതുങ്ങുന്നതല്ല ഈ മേഖല.
മരുന്നുകള്‍, രോഗങ്ങള്‍, രോഗ നിര്‍ണ്ണയം, ഔഷധ ഗവേഷണം, തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ മെഡിക്കല്‍ മേഖലയില്‍ നിങ്ങള്‍ക്ക് താരങ്ങളാവാം.
ഹയര്‍ സെക്കണ്ടറി, ബയോളജി സയന്‍സ് പൂര്‍ത്തിയാക്കിയവർക്ക് മെഡിക്കല്‍ മേഖലയില്‍ പ്രവേശിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്സ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്സ്, ബാച്ലർ ഡിഗ്രി കോഴ്സ്, മാസ്റ്റര്‍ ഡിഗ്രി കോഴ്സ്, തുടങ്ങിയ ചെറിയ കാലാവധി മുതല്‍ വലിയ കോഴ്സുകള്‍ വരെ ഈ മേഖലയില്‍ ചെയ്യാവുന്നതാണ്.
പ്ലസ് ടു പഠനത്തിന് ശേഷം രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന് എടുക്കാവുന്ന തരത്തില്‍, രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതാവുന്നതാണ്. ഇതിലൂടെ പ്രമുഖ കോളേജുകളിലേക്കും പ്രവേശനം നേടാവുന്നതാണ്. നീറ്റ് അല്ലാതെ പല യൂണിവേഴ്സിറ്റികളും അവരുടെ ഇഷ്ടാനുസരണം പരീക്ഷ നടത്തി പ്രവേശനം നൽകുന്നുണ്ട്. AIIMS, JIPMER PG, തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
അബ്രോഡിലും ഇന്ത്യയിലുമായി ഓണ്‍ലൈന്‍ വഴിയും മെഡിക്കല്‍ കോഴ്സുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ‘ഇഗ്നോ’ യുണിവേഴ്സിറ്റി മെഡിക്കല്‍ വിദ്യഭ്യാസം ഓണ്‍ലൈനിലൂടെ നല്കുന്നതില് മുന്നിരാസ്ഥാപനമാണ്.
രോഗികള്‍ക്ക് വേണ്ടി സമയാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ കെല്പ്പുള്ളവരാവണം ഈ മേഖലയിലുള്ളവര്‍, അതുകൊണ്ട് തന്നെ അത്ര എളുപ്പമുള്ള മേഖലയല്ലിത്. തീവ്ര താല്പര്യമുള്ളവർക്ക് മാത്രമേ ഈ മേഖലയിൽ തുടരാനാവൂ.
വളരെ പെട്ടന്ന് ആരോഗ്യ മേഖല വളര്‍ന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ ജോലി സാധ്യതകളും അനുയോജ്യമായ സാലറിയും പ്രതീക്ഷ നൽകുന്നതാണ്. പഠനശേഷം വിവിധ കമ്പനികളിലോ, അല്ലെങ്കില്‍ ആശുപത്രികളിലോ പ്രവര്‍ത്തിക്കാവുന്നതാണ്.
വിവിധ മെഡിക്കല്‍ കോഴ്സുകള്‍
- M. B. B. S. (Bachelor of Medicine and Bachelor of Surgery) – 5.5 years
- B. D. S. (Bachelor of Dental Surgery) – 4 years
- B. H. M. S. (Bachelor of Homeopathic Medicine & Surgery) – 5.5 years
- B. A. M. S. (Bachelor of Ayurvedic Medicine and Surgery) – 5.5 years
- M.D. (Doctor of Medicine) – 3 years
- M.S. (Master of Surgery) – 3 years
- D.M (Doctorate in Medicine) – 2 to 3 years
- B.Pharm (Bachelor of Pharmacy) – 4 years
- B.Sc Nursing – 4 years
- B.P.T (Physiotherapy) – 4.5 years
- B.O.T (Occupational Therapy) – 3 years
- B.U.M.S (Unani Medicine) – 5.5 years
- D.Pharm (Ayurvedic, Siddha Medicine) – 2 years
- BMLT (Bachelor of Medical Lab Technicians) – 3 year
- DMLT (Diploma of Medical Lab Technicians) – 1 year
മനുഷ്യന്റെ ജീവിത രീതിയും പ്രകൃതിയിൽ നിന്നുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമ്പോൾ മെഡിക്കൽ മേഖല വളരെ ശക്തിപ്പെടേണ്ടതുണ്ട്. പഠന സാധ്യതകളും ജോലി സാധ്യതകളും നിരവധിയുണ്ടാകുമ്പോൾ, വളരെ താല്പര്യത്തോടെ പ്രവർത്തിച്ച് സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയുടെ ഭാഗമാവാൻ മെഡിക്കൽ മേഖല നിങ്ങളെ സഹായിക്കുമെന്നത് തീർച്ച.