ഇന്ത്യന്‍ നാവികസേനയില്‍ പ്ലസ്ടു (ബിടെക്) കേഡറ്റ് എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. പെര്‍മനന്റ് കമീഷന് വ്യവസ്ഥയിലാണ് നിയമനം. ഏഴിമല നാവിക അക്കാദമിയിലാണ് പ്രവേശനം. 2021 ജൂലൈയിലായിരിക്കും കോഴ്സ തുടങ്ങുക. ജെഇഇ മെയിന്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും സര്‍വീസ് സെലക്ഷന് ബോര്‍ഡിന്റെ ഓള് ഇന്ത്യ റാങ്കിങ്ങില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് അവസരം.
ജനുവരി 29 മുതല്‍ അപേക്ഷിക്കാം. എഡ്യുക്കേഷന്‍ ബ്രാഞ്ച് 5, എക്സിക്യൂട്ടീവ് ആന്‍ഡ് ടെക്നിക്കല്‍ ബ്രാഞ്ച് 21 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പ്ലസ്ടു പാറ്റേണില്‍ സീനിയര്‍ സെക്കന്‍ഡറി പരീക്ഷ ജയിക്കണം അല്ലെങ്കില്‍ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ഇംഗ്ലീഷ് 50 ശതമാനം മാര്‍ക്ക് വേണം. 2002 ജനുവരി രണ്ടിനും 2004 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരാകണം(ഇരുതിയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindiannavy.gov.in . അവസാന തിയതി ഫെബ്രുവരി ഒമ്ബത്.

Home VACANCIES