കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ 26 ഒഴിവുകളുണ്ട്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. അസിസ്റ്റന്റ് ഡയറക്ടര്‍ 2, അസിസ്റ്റന്റ് ഡയറക്ടര്‍(പ്രൊഡക്ഷന്‍) 1, അസിസ്റ്റന്റ് എഡിറ്റര്‍ 2 (കന്നഡ 1, മറാത്തി 1), പ്രൊഡക്ഷന്‍ അസിസ്റ്റന്റ്1 (ഇഡബ്ല്യുഎസ്), എഡിറ്റോറിയല്‍ അസിസ്റ്റന്റ്(ഇംഗ്ലീഷ് 1, ഹിന്ദി 2), അക്കൗണ്ടന്റ് 3, സീനിയര്‍ സ്റ്റെനോഗ്രാഫര്‍ 2, അസിസ്റ്റന്റ് 4, ലൈബ്രേറിയന്‍ 1, ജൂനിയര്‍ ട്രാന്സ്ലേറ്റര് (ഹിന്ദി)1, ലൈബ്രറി അസിസ്റ്റന്റ് 2, ജൂനിയര്‍ ആര്‍ടിസ്റ്റ് 1, ഡ്രൈവര്‍ 3 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 12. വിശദവിവരം www.nbtindia.gov.in

Home VACANCIES