എന്‍സിസി സ്പെഷല്‍ എന്‍ട്രി 49-ാം കോഴ്സുകളിലേക്ക് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കും അവിവാഹിതരായ വനിതകള്‍ക്കും അപേക്ഷിയ്ക്കാം. യുദ്ധമേഖലകളില്‍ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഒഴിവുകള്‍: എന്‍സിസി പുരുഷന്മാര് -50, വനിതകള്‍ -5 (ഇരുവിഭാഗത്തിലും ആശ്രിത നിയമനത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്). 2021 ഏപ്രിലില്‍ കോഴ്സ് ആരംഭിക്കും. യോഗ്യത- മൊത്തം 50 ശതമാനം മാര്‍ക്കോടെ ബിരുദം/ തത്തുല്യം അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്‍സിസിയുടെ സീനിയര്‍ ഡിവിഷന് വിംഗില്‍ രണ്ടുവര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം. സി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് ബി ഗ്രേഡെങ്കിലും കരസ്ഥമാക്കിയിരിക്കണം. യുദ്ധമേഖലയില്‍ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ ആശ്രിതര്‍ക്ക് എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് ബാധകമല്ല. പ്രായം- 19- 25 വരെ. (1996 ജനുവരി- 2 നും 2001 ജൂലൈ ഒന്നിനും ഇടയില്‍). ശാരീരിക യോഗ്യത- ഉയരം 157.5 സെമീ. വനിതകള്‍ക്ക് 152 സെമീ. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം. വനിതകള്‍ക്ക് 42 കിലോഗ്രാം തൂക്കം. കാഴ്ച- മകിച്ച കാഴ്ചശക്തി. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരികക്ഷമതാ പരീക്ഷയില്‍ 15 മിനിറ്റില്‍ 2.4 കിലോമീറ്റര്‍ ഓട്ടം, പുഷ്അപ് 13, സിറ്റ് അപ്- 25, ചിന്‍അപ്- 6, റോപ് ക്ലൈന്പിംഗ്- 3.4 മീറ്റര്‍ എന്നിവ പാസായിരിക്കണം. തെരഞ്ഞെടുപ്പ്- സ്ക്രീനിംഗിന് ശേഷം യോഗ്യരായവര്‍ക്ക് കോള്‍ ലെറ്റര്‍ അയയ്ക്കും. പിന്നീട് എസ്എസ്ബി ഇന്റര്‍വ്യൂ, ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ ഉണ്ടായിരിക്കും. അപേക്ഷ അയയ്ക്കേണ്ട വിധം- അപേക്ഷാ ഫോം www.joinindianarmy.nic.in ല്‍നിന്നു ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം എന്‍സിസി യൂണിറ്റുകളുടെ വിലാസത്തില്‍ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി ജനുവരി 28.

Home VACANCIES