ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ അനാട്ടമി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് – ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഉണ്ടായിരിക്കണം. അംഗീകൃത സര്‍വകലാശാലയുടെ മൂന്ന് വര്‍ഷ റഗുലര്‍ എം.ഡി(ഹോമിയോ) ബിരുദവും, ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ് രജിസ്ട്രേഷനും ഏതെങ്കിലും അംഗീകൃത മെഡിക്കല്‍ കോളേജിലെ അനാട്ടമി വകുപ്പില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ അധ്യാപന പരിചയവുമാണ് അടിസ്ഥാന യോഗ്യത. മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ് രജിസ്ട്രേഷന് ഇല്ലെങ്കില്‍ നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കുന്നതിനുമുമ്ബ് നേടിയിരിക്കണം. വേതനം സര്‍ക്കാര്‍ തീരുമാനത്തിനു വിധേയമായിരിക്കും. പ്രായം 2021 ജനുവരി ഒന്നില്‍ 40 വയസ്സിനു മുകളിലാകരുത്. എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പ്രിന്‍സിപ്പള്‍ ആന്റ് കണ്ട്രോളിംഗ് ഓഫീസര്‍, ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തില്‍ ജനുവരി 31നകം ലഭിക്കണം. യോഗ്യരായവരെ ഫോണ്‍/ഇ-മെയില്‍/ കത്തുമുഖേന അഭിമുഖത്തിന് ക്ഷണിക്കും.

Home VACANCIES