ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍മെന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഡിപ്ലോമ. അവിവാഹിതരായ പുരുഷന്മാര് അപേക്ഷിക്കണം. ഗ്രൂപ്പ് എക്സ് ട്രേഡുകള്‍(എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ), ഗ്രൂപ്പ് വൈ (സെക്യൂരിറ്റി, മ്യൂസീഷ്യന് ഒഴികെ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരി 22 മുതല്‍ അപേക്ഷിക്കാം. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് കൊച്ചിയിലെ എയര്‍മെന്‍ സെലക്ഷന് സെന്ററാണ് തെരഞ്ഞെടുപ്പ് നടത്തുക. ഗ്രൂപ്പ് എക്സ് വിഭാഗത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ അടങ്ങിയ പ്ലസ്ടുജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. ഗ്രൂപ്പ് വൈയില്‍ പ്ലസ്ടു അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സാണ് യോഗ്യത. മെഡിക്കല്‍ ട്രേഡിലാണെങ്കില് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു ജയിക്കണം. ഉയര്‍ന്ന പ്രായം 21. www.airmenselection.cdac.in, www.careerindianairforce.cdac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഏഴ്. വിശദവിവരം വെബ്സൈറ്റില്‍.

Home VACANCIES