കുഞ്ഞോം ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള വെള്ളമുണ്ട ഏഴേ നാലിലെ ക്രാഫ്റ്റ് സെന്ററില്‍ ഫെബ്രുവരി 1 ന് ആരംഭിക്കുന്ന ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി (2 വര്‍ഷം) ബാച്ചിലേക്ക് പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ്ഗ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ 14 വയസ്സിന് മുകളില്‍ പ്രായമുള്ളവരും എട്ടാം തരം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. താല്പര്യമുള്ളവര് ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 22 ന് വെള്ളമുണ്ട ക്രാഫ്റ്റ് സെന്ററില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം.ഫോണ്‍ 04935 240210.

Home NEWS AND EVENTS