തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിലുള്ള നീലകണ്ഠി ഭഗവതി ക്ഷേത്രം, കാഞ്ഞിലേരി വില്ലേജിലുളള പനക്കളം അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജിലുള്ള വെള്ളാലത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി 29ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

Home VACANCIES