സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയിലെ നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വെട്ടം മത്സ്യഭവന് പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ബിരുദം/സുവോളജി ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 56 നും മധ്യേ. ബയോഡാറ്റ, യോഗ്യത തെളിയിക്കുതിനുള്ള പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് പൊന്നാനി നഗരം, പി.ഒ മലപ്പുറം എന്ന വിലാസത്തില്‍ ജനുവരി 25 നകം അപേക്ഷിക്കണം. ഫോണ്‍: 9846526360, 9072590691, 0494–2666428. ഇ-മെയില്‍ [email protected].

Home VACANCIES