കുടുംബശ്രീ ഫാം ലൈവ്ലി ഫുഡ് പദ്ധതിയിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുമാരുടെയും (അഞ്ച്) ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരുടെയും (രണ്ട്) ഒഴിവുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായം 30 വയസ്സില്‍ കൂടരുത്. അപേക്ഷകള്‍ ജനുവരി 27 ന് വൈകീട്ട് നാലിനകം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പി ഒ, പിന് 671123 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോം www.keralachicken.org.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 256 111, 7025104605.

Home VACANCIES