കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ താഴെപറയുന്ന ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുളളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. 1. ടര്‍ണര്‍ (ഒഴിവ് – 01) – യോഗ്യത. – ടര്‍ണര്‍ ട്രേഡില്‍ എന്‍. റ്റി. സി./ എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 2. ടൂറിസ്റ്റ് ഗൈഡ് (ഒഴിവ് – 02)- യോഗ്യത – ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂര്‍ & ട്രാവല്‍ മാനേജ്മെന്റില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അല്ലെങ്കില്‍ ഇന്ത്യാ ചരിത്രത്തിലുളള ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂറിസത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും 3. ഫിറ്റര്‍ (ഒഴിവ് – 01)- യോഗ്യത- ഫിറ്റര്‍ ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 4. വയര്‍മാന്‍ (ഒഴിവ് – 01)-യോഗ്യത – വയര്‍മാന്‍/ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി. യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 5. ഇലക്ട്രോണിക്സ് മെക്കാനിക്ക് (ഒഴിവ് – 01) -യോഗ്യത – ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേ ഷന് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്&കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 6. സര്‍വ്വേയര്‍(ഒഴിവ് – 01) യോഗ്യത – സര്‍വ്വേയര്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/സര്‍വ്വേ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ സര്‍വ്വേ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 7. എ.സി.ഡി. (ഒഴിവ് – 02)- യോഗ്യത – മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും 8. എംബ്ലോയബിലിറ്റി സ്കില്‍ (ഒഴിവ് – 01) -യോഗ്യത – എം.ബി.എ./ബി.ബി.എ. യും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എംബ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഡി.ജി.ഇ.റ്റി യില്‍ നിന്നുളള പരിശീലനവും, ഡിപ്ലോമ/ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. കൂടാതെ, 12/ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്കില്‍, ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം. 9. പ്ലംബര്‍(ഒഴിവ് – 01) യോഗ്യത – പ്ലംബര്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. വയര്‍മാന്‍, ടൂറിസ്റ്റ് ഗൈഡ്, പ്ലംബര്‍, എംബ്ലോയബിലിറ്റി സ്കില്‍ എന്നീ ട്രേഡിലെ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 21ന് രാവിലെ 11 നും ഫിറ്റര്‍, ടര്‍ണര്‍ സര്‍വ്വേയര്‍,എ സി ഡി ഇലക്ട്രോണിക്സ് മെക്കാനിക്ക് എന്നീ ട്രേഡിലെ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22നു രാവിലെ 11നും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Home VACANCIES