ഇസിജിസി ലിമിറ്റഡില്‍ പ്രൊബേഷണറി ഓഫീസറുടെ 59 ഒഴിവുണ്ട്. ഇതിലൊരു ഒഴിവ് മുമ്ബത്തേതാണ്. 2021 മാര്‍ച്ച് 31 വരെയുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യോഗ്യത ബിരുദം. പ്രായം: 21–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. രാജ്യത്ത് 20 കേന്ദ്രങ്ങളില്‍ പരീക്ഷയുണ്ടാകും. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാ കേന്ദ്രം. www.ecgc.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31.

Home VACANCIES