തൃശൂർ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് II തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍സിയും ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്കുന്ന ഒരു വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസ്സായിട്ടുള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുന്നത്. മേല്‍പ്പറഞ്ഞ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം 19.1.2021 ചൊവ്വാഴ്ച രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ (തൃശൂര്‍ വടക്കേ സ്റ്റാന്റിന് സമീപം വെസ്റ്റ് പാലസ് റോഡ്) കൂടിക്കാഴ്ചക്കായി എത്തണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല. ഫോണ്‍: 0487-2 334313.

Home VACANCIES