കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.ടെക്നിക്കല്‍ ട്രെയിനി (ബി ഇ, ബി ടെക്ക് (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്), ബി സി എ, ബി എസ് സി, എം സി എ, എം എസ് സി (കമ്ബ്യൂട്ടര്‍ സയന്‍സ്)). പ്രായപരിധി: 20-35. സോഫ്റ്റ്വെയര് ഡെവലപ്പര്‍ (ബി ഇ/ബി ടെക്ക്/എം സി എ), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (ഡിഗ്രി), മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് (എസ് എസ് എല്‍ സി), ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് (പുരുഷന് – തളിപ്പറമ്ബ്, മട്ടന്നൂര്‍, ഏച്ചൂര്‍, ഇരിട്ടി) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610.

Home VACANCIES