പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്കുന്ന ലക്ഷ്യ പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019-20 ല്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസ് ല്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയാത്തവരും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബ്രില്യന്റ്, ടൈം, ആകാശ് ഇന്‍സ്റ്റിറ്റിയൂട്ട്, എസിഇ, എക്സലന്റ് എന്നീ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപത്തില്‍ ഫീസടച്ച രസീത് സഹിതം ജനുവരി 20-ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0484-2422256.

Home NEWS AND EVENTS