കേരള ഹൈക്കോടതിയില്‍ 26 ഒഴിവുകളുണ്ട്. പേഴ്സണല്‍ അസിസ്റ്റന്റ് 23, പ്ലംബര്‍ 2, കെയര്‍ടേക്കര്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. പേഴ്സണല്‍ അസിസ്റ്റന്റ് യോഗ്യത ബിരുദം കെജിടിഇ(ഹയര്‍) ഇന്‍ ടൈപ്പ്റൈറ്റിങ്(ഇംഗ്ലീഷ്), കെജിടിഇ(ഹയര്‍) ഇന്‍ ഷോര്‍ട് ഹാന്‍ഡ് (ഇംഗ്ലീഷ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് സര്ടിഫിക്കറ്റ് അഭികാമ്യം. കെയര്‍ടേക്കര്‍ യോഗ്യത പ്ലസ്ടു , ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ് മാനേജ്മെന്റില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ തത്തുല്യം. പ്ലംബര്‍ യോഗ്യത എസഎസഎല്സി, പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്ടിഫിക്കറ്റ്. www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച്. വിശദവിവരം വെബ്സൈറ്റില്‍.

Home VACANCIES