തൃശൂര്‍ ഫീല്‍ഡ് സ്റ്റഡീസ് സര്‍ക്കിള്‍ കാര്യാലയത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ക്വാളിറ്റി ലാബില്‍ ലാബ് അറ്റന്‍ഡര്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 11ന് അഞ്ചു മണിക്ക് മുമ്ബായി അപേക്ഷ സമര്‍പ്പിക്കണം. ലാബ് അറ്റന്‍ഡര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. പ്ലസ് ടു സയന്‍സ്, ജല ഗുണനിലവാര പരിശോധന ലാബുകളില്‍ രണ്ടുവര്‍ഷത്തെ പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത. 18 വയസ് മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന്റെ വ്യവസ്ഥകളും മാര്‍ഗരേഖകളും അനുസരിച്ചായിരിക്കും നിയമനം. ഫോണ്‍ – 04872332054.

Home VACANCIES