നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (NAPSrC) പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്ബ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. ജറന്റോളജിയില്‍ പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 27,250 രൂപ.
നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകളോടൊപ്പം 18നകം സാമൂഹ്യനീതി ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്, അഞ്ചാംനില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. വിശദമായ വിവരങ്ങളും അപേക്ഷ മാതൃകയും www.sjd.kerala.gov.in ല്‍ ലഭിക്കും. ആദ്യ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല.

Home VACANCIES