പട്ടികജാതി വികസന വകുപ്പിന് കിഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സരകോഴ്സായ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പ്രതിമാസ സ്റ്റൈപ്പന്റ്, ലംസംഗ്രാന്റ് എന്നിവ നല്‍കും. നിരവധി തൊഴില്‍ സാധ്യതായുള്ള കോഴ്സ് പഠിക്കാന്‍ താല്പര്യമുള്ളവര് എസ്.എസ്.എല്‍.സി., ടി. സി., ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് സഹിതം നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8075222520, 0479-2341485.

Home NEWS AND EVENTS