തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ കെയര്‍ ടേക്കറുടെ രണ്ട് താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള ജനറല്‍, ഈഴവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഓര്‍ഫനേജ് കണ്ട്രോള് ബോര്ഡിന്്റെയോ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴിലോ ഉള്ള ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ കെയര്‍ ഗീവര്‍ അല്ലെങ്കില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, മികച്ച ശാരീരിക ക്ഷമത എന്നിവ ഉണ്ടായിരിക്കണം. പ്രായം 18 നും 40 നും മധ്യേ. വനിതകളും ഭിന്നശേഷി വിഭാഗത്തില്പെട്ടവരും അപേക്ഷിക്കേണ്ടതില്ല. ജനുവരി 14നകം അടുത്തുള്ള എംപ്ലോയ്മെന്‍്റ് എക്സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

Home VACANCIES