സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷന് പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കല്‍/ ഡേറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാര്‍ വ്യവസ്ഥയില്‍ ഡേറ്റാ പ്രോസസര്‍മാരായി പരിഗണിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. ബിരുദമാണ് യോഗ്യത. (മലയാളത്തില്‍ പ്രാവീണ്യം നേടണം) കമ്ബ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്ബ്യൂട്ടര്‍ സ്വന്തമായി ഉണ്ടായിരിക്കണം. റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചു പൂര്‍ത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ www.cdit.org യില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.

Home VACANCIES