കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ പത്ത് ഒഴിവുകളുണ്ട്. ജനറല്‍ നഴ്സിംഗ് ആന്റ് മിഡവൈഫറി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കെ.എന്‍.എം.സി രജിസ്ട്രേഷന്, പോസ്റ്റ് ഓപ്പറേറ്റീവ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ഐ.സി.യുവില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവര്‍ക്കാണ് അവസരം.നിശ്ചിത യോഗ്യതകളുള്ളവര്‍ ജനുവരി 11നു മുന്‍പ് തൊട്ടടുത്ത എംപ്ലോയ്മെന്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Home VACANCIES