കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ ഭിന്നശേഷിയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി റിസര്‍വ് ചെയ്ത ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ ടൈപ്പ്റൈറ്റംഗ് ഇംഗ്ലീഷ് ആന്‍ഡ് മലയാളം ലോവര്‍, കമ്ബ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് ലോവര്‍, ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ആന്‍ഡ് മലയാളം ലോവര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ് 2020 ജനുവരി ഒന്നിന് 18-41. ശമ്ബളം: 25,200-54,000 രൂപ. ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചവൈകല്യമുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ പരിമിതര്‍/ അസ്ഥി സംബന്ധമായ പരിമിതിയുള്ള (പട്ടികവര്‍ഗവിഭാഗം മാത്രം) ഉദ്യോഗാര്‍ഥികളെ പരിഗണിക്കും.യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 18ന് മുമ്ബ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Home VACANCIES