വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ സമ്ബുഷ്ടകേരളം പദ്ധതിയില്‍ ആരംഭിക്കുന്ന ന്യൂട്രീഷ്യന്‍ ആന്റ് പാരന്റിംഗ് ക്ളിനിക്കിലേക്ക് ന്യൂട്രീഷ്യനിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസം 500 രൂപ നിരക്കില്‍ മാസത്തില്‍ എട്ട് ദിവസമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത- ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്ക്/ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്സ് ബിരുദാനന്തര ബിരുദം. ഡയറ്റ് കൌണ്സിലിംഗ്/ ന്യൂട്രീഷ്യനല്‍ അസ്സസ്സ്മെന്റ്/പ്രഗ്നന്‍സി ആന്റ് ലാക്ടേഷന്‍ കൌണ്സിലിംഗ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വയസ്സ് 45 കവിയരുത്. ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ഫോട്ടോ സഹിതം ഡിസംബര്‍ 31 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി ബ്ളോക്ക്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495 2375760.

Home VACANCIES