കണ്ണൂര്‍: ഗവണ്മെന്റ് ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ 11ന് പരിയാരത്തുള്ള കോളേജിന്റെ പ്രിന്‍സിപ്പാള്‍ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എം.ബി.ബി.എസ്, എം.ഡി(ജി&ഒ) ആണ് അടിസ്ഥാന യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി.എന്‍.ബി (ജി&ഒ) യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും ഹാജരാക്കണം. ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.

Home VACANCIES