കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തില്‍ ജോലി നല്കുന്നു. എല്‍.ഡി.ടൈപ്പിസ്റ്റിന് 19,950 രൂപയും ഓഫീസ് അറ്റന്റന്റിന് 17,325 രൂപയുമാണ് പ്രതിമാസ ശമ്ബളം. 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷകര്‍ക്ക് അതത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലോ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കേണ്ടതാണ്. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്കുന്നു. പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി അയക്കേണ്ടതാണ്. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നിയമനം 179 ദിവസത്തേക്കോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും ഉള്ളത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12ന് വൈകിട്ട് അഞ്ചുവരെയാണ്. ഇന്റര്‍വ്യൂ തിയതി നേരിട്ട് അറിയിക്കുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, കോഴിക്കോട്-673 032.

Home VACANCIES