കണ്ണൂര്‍ ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് അഭിമുഖം. ഡ്രാഫ്റ്റ് ഡിസൈനര്‍ (വനിത)- ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഐ ടി ഐ ഇലക്ട്രിക്കല്‍ (ഔട്ടോകാഡ്), മാനേജര്‍, മാനേജര്‍ ട്രെയിനി, ടീം ലീഡര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് -പ്ലസ് ടു /ഏതെങ്കിലും ബിരുദം, സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സി ഏജന്‍സി മെന്റോര്‍-പ്ലസ് ടു / ഡിഗ്രി/ പിജി. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തിനു ഹാജരാകേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04972700831.

Home VACANCIES