വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിര്ഭയസെല് പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30 വയസ്സിന് മുകളില്‍ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താംക്ലാസ് യോഗ്യതയുള്ളതും ഹോമില്‍ മുഴുവന്‍ സമയവും താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അവിവാഹിതര്‍, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് താമസിക്കുന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 30ന് അഞ്ച് മണിക്ക് മുന്‍പ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്ഭയസെല്, ചെമ്ബക നഗര്‍, ഹൗസ് നം.40, ബേക്കറി ജംഗ്ഷന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

Home VACANCIES