ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ സംസ്കൃത വിഭാഗത്തില്‍ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി ആറിന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Home VACANCIES