ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സ്റ്റൈപ്പന്‍ഡറി ട്രെയിനി 160 ഒഴിവുണ്ട്. കാറ്റഗറി ഒന്ന് ഗ്രൂപ്പ് ബി വിഭാഗത്തില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കെമിക്കല്‍, സിവില്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കെമിസ്ട്രി വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. കെമിസ്ട്രി വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. ഫിസിക്സും മാത്സും സബ്സിഡിയറിയായി പഠിക്കണം. കാറ്റഗറി രണ്ടില്‍ ഗ്രൂപ്പ് സി പ്ലാന്റ് ഓപറേറ്റര്‍, എസി മെക്കാനിക്, ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്, ഇലക്ട്രോണിക് മെക്കാനിക്, മെഷീനിസ്റ്റ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വെല്‍ഡര്‍, മെക്കാനിക് ഡീസല്‍, മെഷീനിസ്റ്റ് ഗ്രൈന്‍ഡര്‍, ലബോറട്ടറി അസിസ്റ്റന്റ് ട്രേഡുകളിലാണ്ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ഐടിഐ സര്ടിഫിക്കറ്റും. പ്ലാന്റ് ഓപറേറ്ററിന് ഫിസിക്സ്/കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ച് സയന്‍സ് പ്ലസ്ടു. അല്ലെങ്കില്‍ മാത്സ് വിഷയമായി പഠിച്ച പത്താം ക്ലാസ്സും ലബോറട്ടറി അസിസ്റ്റന്റ് ട്രേഡ് സര്ടിഫിക്കറ്റും. ഗ്രൂപ്പ്സി ഫോര്‍ ടെക്നീഷ്യന് ഒഴിവാണ്. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡ് സര്ടിഫിക്കറ്റും. താരാപ്പൂര്‍, കല്‍പ്പാക്കം എന്നിവിടങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.recruit.barc.gov.in.

Home VACANCIES