Prof. G.S. Sree KiranProf. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

“പത്താം ക്ലാസ്സിൽ നിന്ന് പതിനൊന്നിൽ വരുമ്പോൾ വ്യക്തമായ ധാരണയോട് കൂടി വേണം ഇഷ്ട വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്…..” സമ്മതിച്ചു.

“സയൻസ് തിരഞ്ഞെടുത്തവർക്ക് രണ്ടു കൊല്ലം കഴിയുമ്പോൾ വേണെമെങ്കില്‍
Commerce, Humanities മേഖലയിലേക്ക് പോകാം, പക്ഷേ Commerce, മറ്റു സബ്ജക്റ്റുകള്‍ എടുത്താൽ, സയൻസ് അല്ലെങ്കിൽ ടെക്നോളജി മേഖലയിലേക്ക് പോകാൻ പറ്റാതെ വരും” എന്ന രീതിയിൽ ഉള്ള ചിന്തകളൊക്കെ എല്ലാവരിലുമുണ്ട്.

ഇഷ്ട വിഷയം തിരഞ്ഞെടുക്കുന്നത് നമ്മുടെ കരിയറിനെ മുൻ നിർത്തി ആണ്, അതെങ്കിലും ഒന്ന് പറയുക, അല്ലാതെ എൻട്രൻസ് എഴുതാൻ അല്ല.

സാഹചര്യങ്ങൾക്ക് വഴങ്ങി, മനസ്സ് ഇല്ലാതെ കൊമേഴ്സ്, മറ്റു മേഖലകൾ ഒക്കെ പഠിച്ചവർക്ക് സയൻസ് ടെക്നോളജി മേഖലയിൽ എങ്ങനെ വരാം?

BCA, B.Sc. കമ്പ്യൂട്ടർ സയൻസ്, B.Sc. IT തുടങ്ങിയ കോഴ്സുകൾ എടുക്കുന്നതിന് പ്ലസ് ടു വിന് PCMB പഠിക്കണം എന്ന് നിർബന്ധം ഇല്ല. ഇതിന് ശേഷം MCA, M.Sc. കമ്പ്യൂട്ടർ സയൻസ് ഒക്കെ പഠിക്കാൻ സാധിക്കും. ഇതിന്റെ ഒക്കെ കൂടെ (ഇനി ഇത് ഡിഗ്രീ കോഴ്സ് എടുത്താലും) പഠിക്കാവുന്നതാണ്‌ സൈബർ സെക്യുരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (മനസ്സിലാകാത്ത ഭാഷയിൽ പറഞ്ഞാല് നിർമ്മിത ബുദ്ധി!) തുടങ്ങിയ അസാധ്യ അവസരങ്ങൾ ഉള്ള മേഖലകൾ.

ഇനി കുറച്ചു ഗെയിമിംഗ്, ഡിസൈനിംഗ് ഒക്കെ താൽപര്യം ഉളളവർ ആണെങ്കില്‍
Bachelor or Design (B. Des) കോഴ്സുകൾ നിരവധി ആണ്. മീഡിയയിൽ താൽപര്യം ഉള്ളവർക്ക് അങ്ങനെയും അനവധി മേഖലകൾ.

ഇതൊന്നും കൂടാതെ എത്ര എത്ര ഡിപ്ലോമ കോഴ്സുകൾ…അഡീഷണൽ സ്കിൽ കോഴ്സുകൾ അങ്ങനെ എത്ര മേഖലകൾ കിടക്കുന്നു.

ഇനി കൊമേഴ്സ്, ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് നഴ്സ് ആകണമെങ്കിൽ പല യൂണിവേഴ്സിറ്റികളിലും GNM (General Nursing & midwifery) പഠിക്കാം. അതിനു ശേഷം PB. BSc.(Post Basic B.Sc.) പഠിച്ച് B.Sc. Nursing ന് equivalence ആക്കാം! അതുപോലെ തന്നെ BSW (Bachelor of Social Work), MSW (Master of Social Work) തുടങ്ങിയവ.

പല University കളിലും ഇന്ന് Choice based credit system established ആയിട്ടുണ്ട്, International University യിൽ കാലങ്ങൾ ആയി ഇതൊക്കെ ഉണ്ട്. പുതിയ ഒരുപാട് നല്ല മാറ്റങ്ങൾ പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസിയിൽ പറഞ്ഞിട്ടും ഉണ്ട്. ഇതൊക്കെ മനസ്സില്ലാമനസോടെ, കൊമേഴ്സ് ഹ്യുമാനിറ്റീസ് ഒക്കെ എടുത്തവർക്ക് വേണ്ടി പറഞ്ഞത് ആണ്.

ഇനി ഇത് ഇഷ്ടത്തോടെ എടുത്തവർക്ക് കൊമേഴ്സ്, മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി തുടങ്ങി എണ്ണിയാൽ തീരാത്ത മേഖലകളിൽ അവസരങ്ങൾ നിരവധി ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!