മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്സ്. പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. അപേക്ഷയും വിശദവിവരങ്ങളും wws.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. സ്കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസിറ്റ്, എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ഡിസംബര്‍ 20 നകം അയയ്ക്കണം. . ഫോണ്‍: 0471-2325101, 9446330827, 8281114464.

Home NEWS AND EVENTS