സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ സ്പോട്ട് അഡ്മിഷന് ഈ മാസം 3, 4, 5 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാപനത്തിന്റെ പേര് ഓണ്‍ലൈനായി സെലക്ട് ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഓപ്ഷന് നല്‍കേണ്ടതില്ല. അഡ്മിഷന് ലഭിച്ചവരില്‍ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും, പുതിയതായി അഡ്മിഷന് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) ഡിസംബര്‍ 1,2 തീയതികളില്‍ അഡ്മിഷന് വെബ്സൈറ്റിലെ Spot admission Registration ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടാം സ്പോട്ട് അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് www.polyadmission.org.

Home NEWS AND EVENTS