ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഗവ. ഡിസ്പെന്‍സറി – സന്നിധാനം, ഓപ്പറേഷന് തിയ്യറ്റര്‍ – സന്നിധാനം, സ്പെഷല്‍ ഡിസ്പെന്‍സറി – ചരല് മേട്, ഗവ. ഡിസ്പെന്‍സറി – നിലക്കല്‍, ഗവ. ഡിസ്പെന്‍സറി എരുമേലി എന്നിവടങ്ങളിലേക്ക് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍, നെഴ്സിംഗ് അസിസ്റ്റന്റ,് ഹോസ്പിറ്റല്‍ അറ്റന്റന്ഡ്് എന്നീ വിഭാഗങ്ങളിലേക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരെ ആവശ്യമുണ്ട്. 2020 ഡിംസംബര്‍ 21 മുതല്‍ 27 വരെ ഡോക്ടര്‍മാരുടെയും ഡിസംബര്‍ 27 മുതല്‍ 2021 ജനുവരി 10 വരെ മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാരുടെയും സേവനമാണ് ആവശ്യം. താല്പര്യമുള്ളവര് [email protected] എന്ന ഇ – മെയില്‍ വിലാസത്തിലോ 9188834784 എന്ന മൊബൈല്‍ നമ്പരിലോ 7 ദിവസത്തിനകം ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Home VACANCIES