
Sub Editor, NowNext
രോഗ ശമനത്തിന് വൈദികനെന്ന പോലെ മരുന്നുകൾക്കും പ്രാധാന്യമുണ്ട്. അപ്പോൾ ആ മരുന്ന് കൃത്യമായി രോഗികളിൽ എത്തിക്കുന്ന മരുന്ന് വിദഗ്ദ്ധർക്കും അത്ര കണ്ട് പ്രാധാന്യമുണ്ട്.
ഇന്ന് കോവിഡ് 19 ന്റെ പ്രതിസന്ധിയിൽ സാധ്യതകളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ആരോഗ്യമേഖലയാണ്. ഇനിയുള്ള കാലം മുഴുവൻ ആരോഗ്യമേഖല വളരെ ഊർജ്ജത്തിൽ പ്രവർത്തിക്കേണ്ടതുമുണ്ട്. അത് കൊണ്ട് തന്നെ ആരോഗ്യ മേഖലയുമായി ബന്ധപെട്ട പഠനത്തിനും സാധ്യത കൂടുകയാണ്.
ഫാർമസിസ്റ്റ് അഥവാ മരുന്ന് വിദഗ്ദ്ധൻ എന്നത് ആരോഗ്യ മേഖലയിലെ വളരെ പ്രധാനപ്പെട്ട വിഭാഗമാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നിനെ കൃത്യമായി രോഗികൾക്ക് നൽകലാണ് ഫാർമസിസ്റ്റിന്റെ തൊഴിൽ. അത് കൊണ്ട് തന്നെ വിവിധ മരുന്നുകളെ കുറിച്ചും, Pharmaceutical Engineering, മരുന്നുകളുടെ ശാസ്ത്രം എന്നിങ്ങനെയുള്ള ഭാഗങ്ങളെ കുറിച്ചുള്ള അറിവ് നിർബന്ധമാണ്.
പ്ലസ് ടു സയൻസ് വിഭാഗം തെരഞ്ഞെടുത്ത് 50 % മാർക്കോടെ പാസ് ആയ വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്സ് ആയി ബി.ഫാം ചെയ്യാം. നാല് വർഷത്തെ കോഴ്സാണ് ഇത്. ഇനി ബി. ഫാം പഠനത്തിന് ശേഷം ഇതിന്റെ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റ് കോഴ്സും ചെയ്യാവുന്നതാണ്. കൂടാതെ ഡി. ഫാം ആയി ഡിപ്ലോമ കോഴ്സും ഉണ്ട്.
നാഷണൽ തലത്തിലോ സംസ്ഥാന തലത്തിലോ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് വിദ്യാർത്ഥികളുടെ യോഗ്യത തീരുമാനിക്കുന്നത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും യൂണിവേഴ്സിറ്റികളുടെയും കീഴിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും, ചില സ്ഥാപനങ്ങളിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പ്രവേശനം ലഭിക്കാം.
പഠനത്തിന് ശേഷം ലഭിക്കാവുന്ന തസ്തികകൾ
- Chemical/Drug Technician
- Drug Therapist
- Drug Inspector
- Hospital Drug Coordinator
- Health Inspector
- Pharmacist
- Pathological Lab
- Research & Development
- Making Prescription to Patients
- Scientist
- Research Officer
എവിടെയെല്ലാമാണ് സാധ്യതകൾ
- Hospitals and Clinics (Government and Private)
- State Wise Drugs and Pharmaceutical Boards
- Medical Shop Chains
- Chemist Shops
- Pharmaceutical Companies
ഉയർന്ന സാലറി ലഭിക്കാവുന്ന മേഖലയാണ് ഇത്.
ഇന്ത്യയിലെ പ്രമുഖ ഫാർമസിസ്റ്റ് കോളേജുകൾ
- Al-Ameen College of Pharmacy, Bangalore, Karnataka
- Amity School of Pharmacy, Amity University, Uttar Pradesh
- Amrita School of Pharmacy, Kochi, Kerala
- AR College and GH Patel Institute of Pharmacy, Gujarat
- B.N.P.G. College of Pharmacy, Rajasthan
- Banaras Hindu University, Uttar Pradesh
- Bharati Vidyapeeth University, Pune, Maharashtra
- Bharati Vidyapeeth’s College of Pharmacy, Navi Mumbai, Maharashtra
- Birla Institute of Technology, Jharkhand
- BK Mody Government Pharmacy College, Rajkot, Gujarat
കേരളത്തിലെ പ്രമുഖ ഫാർമസിസ്റ്റ് കോളേജുകൾ
- Government Medical College (TMC), Thiruvananthapuram
- St. Joseph’s College Of Pharmacy, Alappuzha
- J.D.T. Islam College Of Pharmacy, Calicut
- University of Calicut, Calicut
- Government Medical College, Kozhikode
- KMCT Group of Educational Institutions, Kozhikode
- Ezhuthachan College of Pharmaceutical Sciences, Trivandrum
- Devaki Amma Memorial Institutions, Malappuram
- Pushpagiri College Of Pharmacy, Tiruvalla
- Malik Deenar Institutions College of Pharmacy, Kasaragod