ഫിഷറീസ് വകുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന റീജ്യണല്‍ കണ്ട്രോള് റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ടോണിക്സ് കമ്മ്യൂണിക്കേഷന്‍ ബി ടെക് ബിരുദം. വേതനം പ്രതിമാസം 25000 രൂപ. പ്രായപരിധി 22 നും 45 നുമിടയില്‍. അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ നവംബര്‍ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.

Home VACANCIES