
Sub Editor, NowNext
“പബ്ജിയെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ”
പുതു തലമുറയുടെ തിരുത്തൽ വരികൾ ഇങ്ങനെയാണ്.
ഗെയിമിംഗ് വിപ്ലവം സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ പുതു തലമുറ വളർന്ന് കൊണ്ടിരിക്കുമ്പോൾ ഗുണവും ദോഷവും ഒരേ പോലെ കടന്നാക്രമിക്കുകയാണ്. നേരം പോക്ക് കളികളിൽ നിന്ന് ഒരു പ്രൊഫഷൻ ആയി മാറി കൊണ്ടിരിക്കുകയാണ് ഗെയിമിംഗ്.
ഐ ടി ആക്ട് സെക്ഷൻ 69 എ യുമായി ബന്ധപ്പെട്ട് പബ്ജിയെ രാജ്യം നിരോധിച്ചപ്പോൾ അത് ഉണ്ടാക്കിയ ആഘാതം ചെറുതൊന്നും അല്ല, പക്ഷെ നിമിഷങ്ങൾക്കകം സമാനമായ ഒരുപാട് ഗെയിമുകൾ പ്രചാരത്തിൽ വരുകയും, പബ്ജിയുടെ തന്നെ കൊറിയൻ വേർഷനുകളിലേക്ക് മാറി കളിക്കുകയും കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തലമുറയെ നമുക്ക് കാണാം.
ഒറ്റ നിമിഷത്തിൽ ഇവരുടെ ചാപല്യത്തിലേക്ക് ശ്രദ്ധ തിരിക്കുമെങ്കിലും പലരും ഇതൊരു പ്രൊഫഷൻ ആക്കിയവരാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ബ്ലൈൻഡ് സൈക്കോയും കാസ്ട്രോയുമെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. വളരെ മികച്ച രീതിയിൽ പണം സമ്പാദിക്കുന്നവരാണ് ഇവരെല്ലാം.
അതിനെല്ലാം അപ്പുറം ഇങ്ങനെയുള്ള ഗെയിമുകൾ ഇ സ്പോർട്സ് എന്ന വിഭാഗത്തിൽ വരുന്നു എന്നതാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ ഇ സ്പോർട്സ് ഉണ്ടെങ്കിലും ഈ ഒരു സമയത്ത് വളരെ പോപ്പുലർ ആയി മാറുന്ന സാഹചര്യമാണുള്ളത്. ഇത് ഭാവിയിൽ ഗെയിമിംങിന് സാധ്യത വർധിപ്പിക്കു മെന്ന് തീർച്ച. ഇതിനു പബ്ജി ഏറെ സ്വാധീനിച്ചിട്ടുമുണ്ട്.
വെറുമൊരു പബ്ജിയല്ല, ഫ്രീ ഫയർ, കാൾ ഓഫ് ഡ്യൂട്ടി, ഷാഡോ ഗൺ ലെജന്റ്സ്, പെസ്സ്, തുടങ്ങിയ അനവധി ഗെയിമുകളാണ് പ്രചാരത്തിൽ ഉള്ളത്. ഇവയെല്ലാം പണം സമ്പാദിക്കാനുള്ള വ്യത്യസ്ത മേഖലകൾ കാണിച്ചു നൽകുന്നുണ്ട് എന്നതാണ്.
പബ്ജിയെ ഉദാഹരണമായി എടുക്കുകയാണെങ്കിൽ തന്നെ അതിൽ നിന്ന് പണം സമ്പാദിക്കാനുള്ള വഴികൾ ഒരുപാടാണ് ഉള്ളത്.
- ONLINE TOURNAMENTS OR E-SPORTS
- LIVE STREMING ON SOCIAL MEDIA
- BRAND MERCHANDISING
- SOCIAL MEDIA INFLUENCER
- SELLING YOUR ACCOUNT
- SELLING IN GAME ITEMS
- BECOME A PUBG TRAINER
ഇതുപോലെ പല ഗെയിമിങിലും സാധ്യതകൾ ഉണ്ട് എന്നതാണ്. വരുമാന മാർഗത്തിന്റെ സാദ്ധ്യതകൾ പറയുമ്പോൾ തന്നെ ചെറിയ കുട്ടികൾ മുതൽ യുവാക്കളിൽ എത്തി നിൽക്കുന്ന കളികളുടെ ഭ്രാന്തമായ അവസ്ഥ ഒരു ചാപല്യമാവുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ആറ് മണിക്കൂറിലധികം ഗെയിം കളിക്കുന്നത് ഒരാളുടെ ഉത്പാദനക്ഷമതയെ കൊല്ലുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. അതുപോലെ തന്നെ കുട്ടികളിൽ ഗെയിം അഡിക്ഷൻ, മാനസികമായും വിദ്യാഭ്യാസത്തിനോടുള്ള വിരക്തിയും ശ്രദ്ധ കുറവ് പോലുള്ള പ്രേശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അഡിക്ടഡ് ആയുള്ള ഗെയിം കളി എല്ലാവരിലും മാനസിക സമ്മർദ്ദം ഉണ്ടാക്കും. പ്രൊഫഷൻ ആയി ഗെയിമിനെ കാണുന്നവരാണെങ്കിലും അത് ശാരീരികമായും മാനസികമായും പ്രയാസങ്ങൾ ഉണ്ടാക്കും എന്ന് കൂടി ശ്രദ്ധിക്കണം.
ഒരുപാട് ഗെയിമുകൾ വരുമാന മാർഗമായി കളിക്കാവുന്നവയായി ഇന്നുണ്ട്. പക്ഷെ വെറുതെ ആസ്വാദനത്തിന് വേണ്ടി ഗെയിം കളിക്കുന്നവർ അതിന് അടിമ പെട്ടിട്ടുണ്ടെങ്കിൽ അത് ദോഷം ചെയ്യുമെന്ന് തീർച്ച.