ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ് വിളിച്ചിട്ടുള്ളത്. www.aiimsexams.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്കാന് സാധിക്കും. അപേക്ഷാഫീസ് 1500 രൂപ. എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19.

Home VACANCIES