കോട്ടയം ജില്ലാ എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ചിലെ – എംപ്ലോയബിലിറ്റി സെന്‍്റര്‍ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റന്റ് നഴ്സ് ഒഴിവുകളിലേക്ക് നവംബർ 21ന് അഭിമുഖം നടത്തും. നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എന്‍.എം യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 45ല്‍ താഴെ. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് കോഴ്സാണ് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത. പ്രായം 30 ല്‍ താഴെ. താത്പര്യമുള്ളവര്‍ 7356754522 എന്ന നമ്ബറില്‍ ബയോഡാറ്റ വാട്ട്സ്അപ്പ് ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ 0481 2563451, 256545 എന്ന നമ്ബറില്‍ ബന്ധപ്പെടണം.

Home VACANCIES